കോയന്പത്തൂർ: നീലഗിരി എക്സ്പ്രസിന് 89 ന്റെ ചെറുപ്പം. ഇംഗ്ലീഷുകാർ പത്തൊന്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ട്രെയിൻ സർവീസ് തുടങ്ങിയപ്പോൾ തന്നെ നീലഗിരി മൗണ്ട് ട്രെയിനും സർവീസ് ആരംഭിച്ചു. 1908 മുതൽ മേട്ടുപ്പാളയത്തു നിന്നും ചെന്നൈയിലേയ്ക്ക് സർവീസ് തുടങ്ങിയപ്പോൾ മേട്ടുപ്പാളയം മെയിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1929 മാർച്ച് 25 നാണ് നീലഗിരി എക്സ്പ്രസ് എന്നു പേരുമാറ്റിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡെയ്ലി ട്രെയിനുകളിൽ ഒന്നാണിത്. ആദ്യകാലങ്ങളിൽ കൽക്കരിയിലും ഡീസലിലും പ്രവർത്തിച്ചിരുന്ന ട്രെയിൻ ഇപ്പോൾ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.
രാജ്യത്തെ ആദ്യ ഫസ്റ്റ്ക്ലാസ് കന്പാർട്ട്മെന്റ് ഉള്ള ട്രെയിൻ എന്ന ഖ്യാതിയും നീലഗിരി എക്സ്പ്രസിന് സ്വന്തമാണ്.
ഇപ്പോൾ ഒന്പത് എ.സി കന്പാർട്ട്മെന്റ് ഉണ്ട്. അപൂർവ ട്രെയിനായ നീലഗിരി എക്സ്പ്രസ് തമിഴകത്തിനു മാത്രമല്ല രാജ്യത്തിനാകമാനം അഭിമാനമാണ്.