ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫീസര്‍ നീലം കപുറിനെ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ആദ്യമായാണ് ഒരു ഐഐഎസ് ഓഫീസര്‍ സയ് തലപ്പത്തെത്തുന്നത്. സാധാരണയായി ഐഎഎസ് ഓഫീസര്‍മാരാണ് സായിയുടെ തലപ്പത്തെത്തുക.
യുപിഎ ഭരണകാലത്ത് സര്‍ക്കാര്‍ വക്താവായും ഇവര്‍ സേവനമനുഷ്ടിച്ചിരുന്നു. 1982ലെ ഐഐഎസ് ബാച്ച് ഓഫീസര്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി (ഡിഇപി)യുടെ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ജനറലാണ്. 2009 യുപിഎ ഗവണ്മെന്റിന്റെ കാലത്ത് കപുര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ജനറലായിരുന്നു.