ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ മനുഷ്യന്‍! നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം അ​നാ​സ്ഥ​മൂ​ലം; ആ​റ് മി​ല്യ​ൻ ന​ഷ്ട​പ​രി​ഹാ​രം

സി​ൻ​സി​യാ​റ്റി: ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നാ​ണെ​ന്ന് കോ​ട​തി രേ​ഖ​ക​ൾ. ഒ​ഹാ​യോ​വി​ലു​ള്ള ഹാ​മി​ൽ​ട്ട​ൻ കൗ​ണ്ടി പ്രോ​ബേ​റ്റ് കോ​ട​തി​യാ​ണ് രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

2012 ഓ​ഗ​സ്റ്റ് 25 നാ​യി​രു​ന്നു നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം. വാ​സ്കു​ല​ർ ബൈ​പാ​സ് സ​ർ​ജ​റി​ക്കു​വേ​ണ്ടി​യാ​ണ് സി​ൻ​സി​യാ​റ്റി മേ​ഴ്സി ഹെ​ൽ​ത്ത് ഫെ​യ​ർ​ഫി​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. നീ​ൽ മ​രി​ക്കു​ന്പോ​ൾ 82 വ​യ​സാ​യി​രു​ന്നു പ്രാ​യം. 1969 ലാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ൽ കു​ത്തി​യ​ത്.

മ​ര​ണ​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റ​നു​സ​രി​ച്ചാ​ണ് 6 മി​ല്യ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ധാ​ര​ണ​യാ​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ​മാ​യി 93 പേ​ജു​ള്ള ആം​സ്ട്രോം​ഗി​ന്‍റെ ചി​കി​ത്സ​യു​ടെ​യും കേ​സി​ന്‍റെ​യും രേ​ഖ​ക​ൾ ന്യൂ​യോ​ർ​ക്ക് ടൈം​സി​ന് ല​ഭി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു മ​ക്ക​ൾ മാ​ർ​ക്കും, റി​ക്കു​മാ​ണ് ആ​ശു​പ​ത്രി​ക്കെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു കേ​സ് ന​ൽ​കി​യ​ത്. ച​ന്ദ്ര​നി​ൽ കാ​ൽ​കു​ത്തി​യ​തി​ന്‍റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts