പ​തി​വ് ഓ​ണ​പ്പാ​ട്ടു​ക​ളി​ല്‍ നി​ന്നും വേ​റി​ട്ട് ‘നീ​ലാ​ഴി തീ​ര​ത്ത്’ ! ആ​സ്വ​ദി​ക്കാം ഹൃ​ദ്യ​മാ​യ ഓ​ണ​ഗാ​ന​ങ്ങ​ള്‍…

ബാ​ല്യ​കാ​ല​ത്തി​ന്റെ ഏ​റ്റ​വും സു​ഖ​മു​ള്ള ഓ​ര്‍​മ​യാ​ണ് ഓ​ണം. അ​ത് നീ​ലാ​ഴി തീ​രം സാ​ക്ഷി​യാ​യി ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്നാ​ണെ​ങ്കി​ലോ? ക​ട​ല്‍​പോ​ലെ ആ​ഞ്ഞ​ടി​ക്കു​ന്ന വേ​ര്‍​പാ​ടി​ലും ആ ​കു​ഞ്ഞു​മ​ന​സ്സി​ന്റെ പു​ഞ്ചി​രി കാ​ണാ​ന്‍ കൊ​തി​ക്കു​ന്ന ഒ​ര​മ്മ.

സ​മൃ​ദ്ധി​യു​ടെ കാ​ഴ്ച​ക​ളൊ​രു​ക്കു​ന്ന പ​തി​വ് ഓ​ണ​പ്പാ​ട്ടു​ക​ള്‍​ക്ക് ഇ​ട​വേ​ള ന​ല്‍​കു​ക​യാ​ണ് നീ​ലാ​ഴി തീ​ര​ത്ത് സം​ഗീ​ത ആ​ല്‍​ബം.

നൂ​റ വ​രി​ക്കോ​ട​ന്റെ ര​ച​ന​യി​ല്‍ ക​ലേ​ഷ് പ​ന​മ്പ​യി​ല്‍ സം​ഗീ​തം ന​ല്‍​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ​ല​ക്ഷ്മി കെ. ​അ​നി​ലാ​ണ്.

ഇ​ല്ലാ​യ്മ​യി​ലും ചേ​ര്‍​ത്തു നി​ര്‍​ത്ത​ലി​ന്റെ ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് വീ​ണ്ടും ന​മ്മെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് നീ​ലാ​ഴി തീ​ര​ത്ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​ന​നാ​ണ് പ്രൊ​ജ​ക്ട് ഡി​സൈ​ന​ര്‍.

നോ​വും സു​ഖ​മു​ണ​ര്‍​ത്തു​ന്ന പാ​ട്ടി​ന് ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ​ബി​ന്‍ കാ​ട്ടു​ങ്ങ​ള​ലാ​ണ്. ആ​ഞ്ച​ലി​ന്‍ വി. ​സോ​ജ​ന്‍, സി​ജി പ്ര​ദീ​പ്, ഫെ​ബി, കു​ഞ്ഞു​മോ​ള്‍, പ്രി​ന്‍​സ് ക​ണ്ണാ​റ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​വാ​സ് വി​ഷ്വ​ല്‍ മാ​ജി​ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന നീ​ലാ​ഴി തീ​ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം ഗൗ​തം ബാ​ബു​വാ​ണ്. ചി​ത്ര​സം​യോ​ജ​നം: ഏ​ക​ല​വ്യ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: സ​ഞ്ജ​യ്പാ​ല്‍, ക​ലാ​സം​വി​ധാ​നം: സു​രേ​ഷ് ബാ​ബു ന​ന്ദ​ന, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഗോ​ക്രി, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍: നി​ഷ, ച​മ​യം: ഷ​മി ബ​ഷീ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍: അ​രു​ണ്‍ ബോ​സ്. ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍: ശ്രീ​ഹ​രി.

Related posts

Leave a Comment