നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു; മ​ര​ണം ര​ണ്ടാ​യി

കാ​സ​ർ​കോ​ട്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു.

കി​ണാ​വൂ​ർ സ്വ​ദേ​ശി ര​തീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.​കോ​ഴി​ക്കോ​ട് മിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 60 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ർ സ്വ​ദേ​ശി സ​ന്ദീ​പ് (38) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ന്‍​സ് ആ​ക്റ്റ്, ബി​എ​ന്‍​എ​സ് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

Related posts

Leave a Comment