തൃശൂർ: മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് തന്റെ പുതിയ സിനിമയുടെ ആദ്യ ഷോയിൽനിന്നുള്ള വരുമാനം നൽകുമെന്ന് വ്യവസായിയും നിർമാതാവുമായ ഡോ. ടി.എ. സുന്ദർമേനോൻ. ഇന്നലെ റിലീസ് ചെയ്ത നീലി എന്ന ചിത്രത്തിന്റെ ആദ്യ ഷോയിൽനിന്നുള്ള വരുമാനമാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നൽകുക.
സുന്ദർമേനോന്റെ സണ്‍ ആഡ്സ് ആൻഡ് ഫിലിം പ്രൊഡക്്ഷൻസിന്റെ ബാനറിലാണ് നീലി നിർമിച്ചത്. നവാഗതനായ അൽത്താഫ് റഹ്്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാരമത്ത്, മുനീർ മുഹമ്മദ് ഉണ്ണി എന്നിവർ ചേർന്നാണ്. തുക ഉടൻ കൈമാറുമെന്ന് ഡോ. സുന്ദർമേനോൻ പറഞ്ഞു.