മംമ്ത മോഹൻദാസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലി തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഡോ. സുന്ദർമേനോൻ.
സംസ്ഥാനത്തെയാകെ വലച്ച കനത്ത മഴയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് ഒരു ദിവസത്തേക്കു നീട്ടിയിരുന്നു. നിറഞ്ഞ സദസോടെ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകളുള്ള ഒരു വിധവയുടെ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.