മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് നീന കുറുപ്പ്. വര്‍ഷങ്ങളായി നീന കുറുപ്പ് മലയാളികള്‍ക്ക് മുന്നിലുണ്ട്.
സിനിമയിലും സീരിയലിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെയായി അഭിനയിക്കുന്നു. പ്രായം വെറും അക്കമാണെന്ന് പറയുന്ന നടിയാണ് നീന.
അഭിനയ രംഗത്ത് നീന 35 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നീന കുറുപ്പ്.
തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചുമെല്ലാം നീന കുറുപ്പ് തുറന്നുപറഞ്ഞു.
മിഖായേലിന്റെ സന്തതികള്‍ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോന് നായകനായി പുത്രന് എന്ന സിനിമ വന്നത്.
സീരിയലില്‍ ബിജു മേനോന് ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ ഞാനല്ല.
എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വര്‍ഷം മുന്‍പ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ്-നീന കുറുപ്പ് പറയുന്നു.
അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു.
ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കില്‍ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്നം.
എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാന്‍ കൊണ്ടു നടക്കുന്നില്ല.
എല്ലാം മനസിന്റെ സ്ട്രോംഗ് റൂമില്‍ പൂട്ടിവച്ചിരിക്കുകയാണ് ഭാവിയിലേക്കുള്ള പാഠങ്ങളായി-നീന കുറുപ്പ് പറയുന്നു.