നീണ്ടൂർ: നീണ്ടൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയയ പുതുമണ്ണേൽ മിഥുൻ (18 ), അയ്മനം മാടേപള്ളി ബിനിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നു പുലർച്ചെ ഒന്നിനു നീണ്ടൂർ പുഞ്ചവയൽക്കാറ്റിന് സമീപമായിരുന്നു അപകം. ചേർത്തലയിൽ ഒരു മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടക്കാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കാർ മരത്തിന് മുകളിലേക്ക് ഇടിച്ച കയറി നിലയിലായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.