നീണ്ടൂർ: സ്വകാര്യ ബാറിൽ വാക്കുതർക്കം മൂലമുണ്ടായ സംഘർഷത്തിൽ യുവാവിനു കുത്തേറ്റു. ഓണംതുരുത്ത് തലയ്ക്കമറ്റത്തിൽ ജെറി(23)നാണു കുത്തേറ്റത്. അഞ്ചു കുത്തേറ്റു. ഇന്നലെ വൈകുന്നേരം സംഘർഷത്തിനിടെയാണു കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഓണംതുരുത്ത് പൂവത്തുങ്കൽ നിഥിനെ പോലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ നീണ്ടൂർ പൂരത്തിന് നിഥിന്റെ ബന്ധുവിന്റെ ബൈക്ക് അനുവാദം ഇല്ലാതെ ജെറിൻ എടുത്തു കൊണ്ടു പോയിരുന്നു.
ഈ സംഭവത്തിനുശേഷം ഇന്നലെ ജെറിനെ ബാറിൽ വച്ചു കണ്ടുമുട്ടുകയും നിഥിൻ ഇതേകുറിച്ചു ചോദിക്കുകയും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് നിഥിൻ കത്തിയെടുത്തു ജെറിനെ കുത്തുകയായിരുന്നു.
വയറ്റിൽ ഒരു കുത്തും പുറത്തു രണ്ട് കുത്തും കൈയിൽ രണ്ടു കുത്തും ഏറ്റ ജെറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.