ഏറ്റുമാനൂർ: ഭാര്യയും മകനും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഭർത്താവിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും.
നീണ്ടൂർ ചന്ദ്രവിലാസത്തിൽ ചന്ദ്രബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 11നുശേഷമാണ് ഇയാളുടെ ഭാര്യ രഞ്ജി(36), മകൻ ശ്രീനന്ദ് (നാല്) എന്നിവരെ കാണാതായത്. പിറ്റേന്ന് ഇവരെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചന്ദ്രബാബുവുമായി വഴക്കിട്ടാണ് ഇവർ വീട്ടിൽ നിന്നുമിറങ്ങിയത്. ഗാർഗിക പീഡനം, സ്ത്രീ പീഡനം, ആത്മഹത്യ പ്രേരണാ കുറ്റം എന്നിവ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി വിട്ടിൽ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു.
സംഭവ ദിവസം ഇവർ തമ്മിൽ വലിയ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് കൂടുതൽ തെളിവെടുപ്പിനുശേഷമാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലസ് വിദ്യാർഥി ശ്രീഹരി ഇവരുടെ മൂത്തമകനാണ്.