കോട്ടയം: കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നീനുവിനെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കെവിന്റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെയാണ് നീനുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് നീനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കെവിന്റെ അച്ഛനാണ് നീനുവിനെ ആശുപത്രിയിലെത്തിച്ചത്. നീനു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടിൽനിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.