കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹ്നയെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചന. ഇന്നു രഹ്നയെ ചോദ്യം ചെയേത്ക്കുമെന്നും ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റുണ്ടായേക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞത്.
കെവിനെ വക വരുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാനി രഹ്നയായിട്ടും ഇതുവരെ അവരെ കേസിൽ ഉൾപ്പെടുത്തിയിരുന്നില്ല. പോലീസ് മന:പൂർവമാണ് രഹ്നനയെ ഉൾപ്പെടുത്താത്തതെന്ന ആരോപണം ഉയർന്നിരുന്നു.
രഹ്നയുടെ പോലീസ് ബന്ധം ഉപയോഗിച്ച് കേസിൽ നിന്ന് ഒഴിവായതെന്നും ആരോപണമുണ്ടായിരുന്നു. തന്റെ അമ്മയാണ് ഗൂഢാലോചനയുടെ മുഖ്യ കണ്ണിയെന്ന് കെവിന്റെ ഭാര്യ നീനുവും വെളിപ്പെടുത്തിയിരുന്നു. അമ്മ അറിയാതെ ഒന്നും സംഭവിക്കില്ല എന്നാണ് നീനു മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയത്.
രണ്ടു തവണ രഹ്ന മാന്നാനത്ത് എത്തിയതായി അയൽവാസികളും മൊഴി നല്‍കിയിരുന്നു. ഇതോട്െ പോലീസ് രഹ്നയെക്കൂടി പ്രതി ചേർക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ഇന്നുച്ചയ്ക്കു മുൻപ് രഹ്നനയോട് അന്വേഷണം ഉദ്യോഗസ്ഥർക്കു മുന്‍പാകെ ഹാജരാകാൻ നിർദേശം നല്‍കിയതായാണ് അറിയുന്നത്. കെവിനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഒളിവിൽ പോയ രഹ്ന പിന്നീട് വീട്ടിലേക്ക് മടങ്ങി വന്നിട്ടില്ലെന്നാണ് തെൻമലയിൽ നിന്നുള്ള റിപ്പോർട്ട്.
രഹ്നനയുടെ ഭർത്താവ് ചാക്കോയെ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുൻപ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ചാക്കോയെ അറസ്റ്റു ചെയ്തതോടെയാണ് രഹ്ന ഒളിവിൽ പോയത്.