മണ്ണാർക്കാട്: കേരകർഷകർക്കു ഗുണകരമാകുന്നതിനു സംസ്ഥാന സർക്കാർ തുടങ്ങിയ നീരപാർലറുകൾ ലക്ഷ്യം കാണാതെ നാടുകടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ മുന്നൂറോളം കേന്ദ്രങ്ങളാണ് പൂർണമായും നിർത്തിയത്. നീര ലഭിക്കാനുള്ള കാലതാമസവും ആവശ്യക്കാരുടെ കുറവുമാണ് ഇതിനു കാരണം.
ഒരോ പഞ്ചായത്തിൽ രണ്ടും അതിലേറെയും നീരകേന്ദ്രങ്ങളാണ് തുടങ്ങിയത്. സെന്ററുകളിലേക്ക് നീര എത്തിക്കാനുള്ള ബുദ്ധിമുട്ടും ദൗർലഭ്യവുമാണ് നാളികേര വികസന കോർപറേഷനു വിനയായത്. നഷ്ടം രൂക്ഷമായതോടെ നാളികേര കർഷകരുടെ കന്പനികൾ പ്രതിസന്ധിയിലായി. 2014, 15 വർഷങ്ങളിലാണ് സംസ്ഥാനത്ത് നീര കേന്ദ്രങ്ങൾ തുടങ്ങിയത്. നൂറുകർഷകർ ഉൾപ്പെടുന്ന ഉത്പാദകസംഘങ്ങളും ഫെഡറേഷനുമാണ് ഓരോകേന്ദ്രവും തുടങ്ങിയത്.
നീര വില്പനയ്ക്കു തുടക്കംകുറിച്ച കർഷകർക്കും സംരംഭകർക്കു നഷ്ടം മാത്രമാണ് ഒടുവിൽ മിച്ചമായത്. മിക്കപ്പോഴും കടകളിൽ ലിറ്റർ കണക്കിനു നീര കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി. നിലവിൽ ജില്ലയിലെ നീര ഉത്പാദനം പത്തുശതമാനമായി കുറഞ്ഞു.
നീര വ്യവസായം പ്രതിസന്ധിയിലായിട്ടും ഇവരെ സഹായിക്കാൻ സർക്കാർ ഇതുവരെയും നടപടിയെടുത്തില്ല. നഷ്ടം നേരിടുന്ന കർഷകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനും സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
നു ിർത്തിയത്