ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. തന്റെ രണ്ടാമത്തെ ത്രോയിൽ 88.17 മീറ്റർ ദൂരം താണ്ടിയാണ് നീരജ് സ്വർണം നേടിയത്.
ഇതോടെ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഒളിംപിക് ചാംപ്യന്‍. 87.82 മീറ്റർ ദൂരം താണ്ടിയ പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി.
നേരത്തെ 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമതതും സീസണിലെ മികച്ച രണ്ടാമത്തെ ദൂരവും താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്.
നീരജിനൊപ്പം ഡിപി മനുവും കിഷോര്‍ ജെനയും ഫൈനലില്‍ മത്സരിച്ചിരുന്നു. പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു.
2022 ലോക ചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. 2003ൽ അഞ്ജു ബോബി ജോർജ് വനിതാ ലോംഗ് ജംപിൽ വെങ്കലം നേടിയതായിരുന്നു ആദ്യ മെഡൽ. അതേ സമയം ഇന്നലെ നടന്ന 4*400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം അഞ്ചാം സ്ഥാനത്തെത്തി.