ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ചരിത്ര സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയാണ് ഇപ്പോള്‍ രാജ്യത്തെ യുവാക്കളുടെ മാതൃക.
സ്വര്‍ണ നേട്ടത്തിനു ശേഷം നിരവധി അഭിമുഖങ്ങളിലാണ് ഈ 23കാരന്‍ പങ്കെടുത്തത്. പല തരത്തിലുള്ള ചോദ്യങ്ങളും നേരിട്ടു. അതില്‍ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രമുഖ ഇന്ത്യന്‍ ഡിസൈനറും ആര്‍ട്ട് ക്യുറേറ്ററുമായ രാജീവ് സേതി നീരജ് ചോപ്രയോട് ചോദിച്ച ചോദ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഒളിംപിക് സ്വര്‍ണ ജോതാവിന്റെ ലൈംഗീക ജീവിതം തിരക്കിയതാണ് രാജീവ് സേതിക്ക് തിരിച്ചടിയായത്.
നീരജ് ചോപ്രയും രാജീവ് സേതിയും തമ്മിലുള്ള അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററില്‍ വൈറലാകുകയാണ്. ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് രാജീവ് സേതിയുടെ ചോദ്യമുയര്‍ന്നത്.
അത്ലറ്റിക് പരിശീലനവും ലൈംഗീക ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്തുകൊണ്ട് പോകുന്നു, എന്നായിരുന്നു ചോദ്യം. നിങ്ങള്‍ സുന്ദരനായ ചെറുപ്പക്കാരനാണ് എന്ന അഭിസംബോധനയോടെയാണ് രാജീവ സേതി ചോദ്യമുയര്‍ത്തിയത്.
ചോദ്യം കേട്ടതോടെ അസ്വസ്ഥനായി കാണപ്പെട്ട നീരജ് ചോപ്ര ചോദ്യത്തിന് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. സോറി സര്‍,എന്നായിരുന്നു നീരജിന്റെ പ്രതികരണം.
വീണ്ടും ഉത്തരം നല്‍കാന്‍ രാജീവ് സേതി നിര്‍ബന്ധിച്ചതോടെ വീണ്ടും താരം വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ആ ചോദ്യത്തിന് രാജീവ് ക്ഷമാപണം നടത്തുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
എല്ലാ ചോദ്യങ്ങളും മനോഹരമായി കൈകാര്യം ചെയ്തിന് താരത്തെ പാര്‍ലമെന്‍േ്ററിയന്‍ പ്രിയങ്ക ചതുര്‍വേദി ട്വീറ്റില്‍ പ്രശംസിച്ചു.