ന്യൂഡൽഹി: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിന്പിക്, ലോക ചാന്പ്യൻ നീരജ് ചോപ്ര നാഷണൽ ഫെഡറേഷൻ കപ്പിൽ പങ്കെടുക്കും. ഈ മാസം 12 മുതൽ 15 വരെ ഭുവനേശ്വറിലാണു ഫെഡറേഷൻ കപ്പ് നടക്കുന്നത്.
മൂന്നു വർഷത്തിനുശേഷമാണു നീരജ് ഇന്ത്യയിൽ ഒരു മത്സരത്തിനിങ്ങുന്നത്. ഒളിന്പിക് ചാന്പ്യനൊപ്പം കിഷോർ കുമാർ ജേനയും ഫെഡറേഷൻ കപ്പിലെ ജാവലിൻ ത്രോയ്ക്കുണ്ട്. ഇതിനു മുന്പ് ഇരുവരും ദോഹയിൽ പത്തിനു നടക്കുന്ന ഡയമണ്ട് ലീഗിൽ പങ്കെടുക്കും.
2021ൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിനുശേഷം ചോപ്ര ഇന്ത്യയിൽ പങ്കെടുക്കുന്ന മത്സരമാണ്