ടുര്‍ക്കു (ഫിന്‍ലന്‍ഡ്): ഒളിമ്പിക്സിന്റെ മുന്നോടിയായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര.
85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 84.19 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ടോണി കെരാനനാണ് വെള്ളി. ഫിന്‍ലന്‍ഡിന്റെ തന്നെ ഒലിവര്‍ ഹെലാന്‍ഡര്‍ 83.86 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. മൂന്നാമത്തെ ശ്രമത്തിലാണ് നീരജിന് 85 മീറ്റർ കടക്കാനായത്.
2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല. ഈ വര്‍ഷം നീരജിന്റെ മൂന്നാമത്തെ മത്സരമാണിത്.
പാരിസ് ഡയമണ്ട് ലീഗിലാകും നീരജ് ചോപ്ര ഇനി മത്സരിക്കുക. ജൂലൈ ഏഴിനാണ് ഈ മത്സരം.