നടൻ നീരജ് മാധവിന്റെ അച്ഛൻ ഡോ. കെ. മാധവന്റെ കൈപ്പടയിലൊരുങ്ങിയ ഒരു അതിമനോഹര അനുഭവകുറിപ്പാണ് ഇന്ന് സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. സായാഹ്നം ആസ്വദിക്കുവാൻ കോഴിക്കോട് കടപ്പുറത്ത് എത്തിയതായിരുന്നു നീരജിന്റെ അച്ചനും അമ്മയും. എന്നാൽ ഇവിടെ വച്ച് അദ്ദേഹത്തിന്റെ പക്കൽ നിന്നും പേഴ്സ് നഷ്ടപ്പെടുകയും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
നീരജ് മാധവ് തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയിതിന്റെ സന്തോഷവും നീരജ് അറിയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം