ചേച്ചീ നമ്മുടെ ആളുകളെയൊന്നും കാണുന്നില്ലല്ലോയെന്ന നീരജ്! എല്ലാവരും ഇപ്പോ വരുമെന്ന് മഞ്ജു വാര്യര്‍! നടന്‍ നീരജ് മാധവിന്റെ വിവാഹസത്കാര വേദിയില്‍ നിന്നുള്ള രസകരമായ കാഴ്ചകള്‍

നടന്‍ നീരജ് മാധവിന്റെ വിവാഹവും അനുബന്ധ ചടങ്ങുകളുമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാള ചലച്ചിത്ര ലോകത്തെ പ്രധാന വിശേഷം. വിവാഹം പാരമ്പര്യ രീതിയിലാണ് നടന്നത്. വേളിയ്ക്ക് വെളുപ്പാന്‍ കാലം എന്ന തലക്കെട്ടോടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ നീരജ് മാധവ് തന്നെ പുറത്തുവിടുകയും അത് വൈറലാവുകയും ചെയ്തിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.

വിവാഹശേഷം സിനിമാ മേഖലയിലും അല്ലാതെയുമുള്ള ഇരുവരുടെയും സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, പേളി മാണി, അപര്‍ണ ബാലമുരളി തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. എങ്കിലും ദീപ്തിയുടെ കൂടെ ജോലിചെയ്യുന്നവരായിരുന്നു ചടങ്ങില്‍ വന്നവരില്‍ ഭൂരിഭാഗവും.

നീരജിന്റെ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ കുറവായിരുന്നു. മഞ്ജു വാര്യര്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ നീരജ് ഇത് പരാതിയായി മഞ്ജുവിനോട് പറഞ്ഞു. ‘മഞ്ജു ചേച്ചി, ഇവിടെയുള്ള ഒട്ടുമിക്ക ആളുകളും ഇവളുടെ ഇന്‍ഫോ പാര്‍ക്കിലുള്ളവരാണ്. നമ്മുടെ ആളുകളെയൊന്നും കാണാനില്ലല്ലോ’.

ഇതിന് ചിരിച്ചുകൊണ്ട് മഞ്ജു മറുപടിയും പറഞ്ഞു, ‘നമ്മുടെ ആളുകള്‍ ഉടനെ വരുമെന്ന്. ‘ഇതിന് വലിയ ശബ്ദത്തോടെ പ്രതികരിച്ച അതിഥികളെ ഞങ്ങള്‍ ശബ്ദംകൊണ്ടല്ല കരുത്ത് തെളിയിക്കുന്നത് എന്ന മറുപടിയോടെയാണ് നീരജ് നേരിട്ടത്.

 

https://youtu.be/zWHtqgcZWJc

Related posts