നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. മാര്‍ച്ച് 16 നായിരുന്നു വിവാഹനിശ്ചയം.
‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ വേളിയുടെ ചിത്രങ്ങള്‍ നീരജ് ആരാധകര്‍ക്കായി പങ്കുവച്ചത്. ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നീരജ് ബിജു മേനോന് ചിത്രമായ റോസാപ്പൂവിലൂടെയാണ് അവസാനമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.