നീരാളിയെ ജീവനോടെ കഴിക്കാൻ ശ്രമിച്ച ഒരു ചൈനീസ് ബ്ലോഗറിന് കിട്ടിയ എട്ടിന്റെ പണിയാണ് നവമാധ്യമങ്ങളിൽ ചിരിയും ചിന്തയുമുണർത്തുന്നത്. സോഷ്യൽമീഡിയയിൽ ലൈവ് സ്ട്രീമിംഗിലൂടെയാണ് ഒരു യുവതി ജീവനുള്ള നീരാളിയെ കഴിക്കുവാൻ ശ്രമിച്ചത്.
എന്നാൽ നീരാളിയെ ഇവർ വായയോട് അടുപ്പിച്ചപ്പോൾ നീരാളി ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മുഖത്ത് പറ്റിപ്പിടിച്ച് ഇരുന്ന നീരാളിയെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർക്ക് മാറ്റുവാൻ സാധിച്ചത്.
നീരാളി ഇവരുടെ മുഖത്ത് പറ്റിപ്പിടിച്ച് ഇരിക്കുമ്പോൾ വേദനകൊണ്ട് യുവതി പുളയുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂടാതെ ഇവരുടെ മുഖത്തു നിന്നും ചെറിയ രീതിയിൽ രക്തം പൊടിയുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.