ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മെഹ്സുൽ ചോക്സിയുടെയും നീരവ് മോദിയുടെയും വൻ ആഭരണ ശേഖരം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വജ്രങ്ങളും രത്നങ്ങളും അടക്കം 2,340 കിലോ ആഭരണശേഖരം ഹോങ്കോംങ്ങിൽ നിന്നുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഈ ആഭരണങ്ങൾക്ക് 1,350 കോടി രൂപ വിലമതിക്കും.
ഹോങ്കോംങ്ങിൽ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ആഭരണ ശേഖരം സൂക്ഷിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ ഇവരുടെ 137 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ദുബായിൽ നിന്നും പിടിച്ചെടുത്ത് ഇന്ത്യയിൽ എത്തിച്ചിരുന്നു.