നീരവ് മോദി തട്ടിച്ച ആകെ തുക 12,700 കോടി! ഇന്ത്യയിലേക്കില്ല, അന്വേഷണവുമായി സഹകരിക്കില്ല; സിബിഐയോടു നീരവ് മോദി

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ (പി​എ​ൻ​ബി)​നി​ന്ന് 11,400 കോ​ടി രൂ​പ​യു​ടെ പ​ണ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജ്യം വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ത്യ​യി​ലെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നീ​ര​വ് മോ​ദി സി​ബി​ഐ​യെ അ​റി​യി​ച്ചു. ഒൗ​ദ്യോ​ഗി​ക​മാ​യി നീ​ര​വ് മോ​ദി​യെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്നും എ​ന്നാ​ൽ മോ​ദി ഈ ​ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​ബി​ഐ മോ​ദി​ക്കു ക​ത്ത​യ​ച്ച​ത്.

പി​എ​ൻ​ബി​യി​ൽ​നി​ന്നു നീ​ര​വ് 11,400 കോ​ടി രൂ​പ ത​ട്ടി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ബാ​ങ്കി​ന്‍റെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പു​തി​യ ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് 1300 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​കൂ​ടി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം പി​എ​ൻ​ബി​യി​ൽ​നി​ന്നു നീ​ര​വ് മോ​ദി ത​ട്ടി​ച്ച ആ​കെ തു​ക 12,700 കോ​ടി​യാ​യി. ഫെ​ബ്രു​വ​രി 14നാ​ണു നീ​ര​വ് മോ​ദി​യു​ടെ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

നീ​ര​വ് മോ​ദി​യു​ടെ ആ​ഡം​ബ​ര ഫ്ളാ​റ്റും ഫാം ​ഹൗ​സും ഉ​ൾ​പ്പെ​ടെ 523 കോ​ടി രൂ​പ വി​ല​വ​രു​ന്ന 21 വ​സ്തു​വ​ക​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. പ​ണ​ത്ത​ട്ടി​പ്പ് നി​യ​മ​പ്ര​കാ​രം വ​സ്തു​ക​ൾ ക​ണ്ടു​കെ​ട്ടാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​ന്വേ​ഷ​ണം​സം​ഘം അ​റി​യി​ച്ചു.

81.16 കോ​ടി രൂ​പ വി​ല​യു​ള്ള ആ​ഡം​ബ​ര ഫ്ളാ​റ്റ്, സ​മു​ദ്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി മും​ബൈ വ​ർ​ളി​യി​ലു​ള്ള 15.45 കോ​ടി രൂ​പ വി​ല​യു​ള്ള സ​മു​ദ്ര മ​ഹ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ നീ​ര​വ് മോ​ദി ആ​ൻ​ഡ് ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 21 സ്ഥാ​വ​ര​വ​സ്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ഇ​തി​ൽ ആ​റു വ​സ​തി​ക​ൾ, പ​ത്ത് ഓ​ഫീ​സു​ക​ൾ, പൂ​ന​യി​ലെ ര​ണ്ട് ഫ്ളാ​റ്റു​ക​ൾ, സോ​ളാ​ർ പ്ലാ​ന്‍റ്, അ​ലി​ബാ​ഗി​ലെ ഫാം ​ഹൗ​സ്, അ​ഹ​മ്മ​ദ്ന​ഗ​ർ ക​ർ​ജാ​തി​ലെ 135 ഏ​ക്ക​ർ ഭൂ​മി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യ്ക്കെ​ല്ലാം കൂ​ടി 523.72 കോ​ടി രൂ​പ വി​പ​ണി​വി​ല വ​രും. മോ​ദി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ത്ന​ങ്ങ​ൾ, വ​ജ്രം, ആ​ഭ​ര​ണ​ങ്ങ​ൾ, ഓ​ഹ​രി​ക​ൾ, ബാ​ങ്ക് നി​ക്ഷേ​പം, കാ​റു​ക​ൾ തു​ട​ങ്ങി​യ​വ ഫെ​ബ്രു​വ​രി 14ന് ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പൂ​ന ഹ​ഡ​പ്സാ​റി​ലു​ള്ള ഫ്ളാ​റ്റു​ക​ൾ മോ​ദി​യു​ടെ​യും ഭാ​ര്യ ആ​മി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. മും​ബൈ​യി​ലെ ഫ്ളാ​റ്റ്സ​മു​ച്ച​യ​വും ഓ​പേ​റ ഹൗ​സ് മേ​ഖ​ല​യും മോ​ദി​യു​ടെ വ​ജ്ര​സ്ഥാ​പ​ന​മാ​യ ഫ​യ​ർ​സ്റ്റാ​ർ​ട്ട​ർ ഡ​യ​മ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.

നീ​ര​വ് മോ​ദി ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് 42.70 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഫാം ​ഹൗ​സും അ​ഹ​മ്മ​ദ്ന​ഗ​റി​ലെ 70 കോ​ടി രൂ​പ വി​ല​വ​രു​ന്ന 53 ഏ​ക്ക​ർ സോ​ളാ​ർ പ​ട​വും. മാ​ർ​ക് ബി​സി​ന​സ് എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ പേ​രി​ലാ​ണ് 80 കോ​ടി രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ഓ​ഫീ​സ് കെ​ട്ടി​ടം. കേ​സി​ൽ ഇ​തു​വ​രെ 6,393 കോ​ടി രൂ​പ വി​ല​വ​രു​ന്ന ആ​സ്തി​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

Related posts