നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം; വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​ ഒ​ൻ​പ​തു​പേരെ അ​റ​സ്റ്റ് ചെയ്തു

ത​ല​ശേ​രി: ഉ​പ​ജി​ല്ലാ​ത​ല നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​നി​ടെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി എ​ഇ​ഒ​യും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു​പേ​രെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ​മാ​ഹി എം​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ഹൃ​ത്വി​ക് രാ​ജ് (14) മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​ഇ​ഒ സ​ന​ക​ൻ, മ​ത്സ​ര​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ള്‍ ന​സീ​ർ, മു​ഹ​മ്മ​ദ് സ​ക്ക​രി​യ, മ​നോ​ഹ​ര​ന്‍, ക​രു​ണ​ന്‍, വി.​ജെ. ജ​യ്‌​മോ​ള്‍, പി.​ഷീ​ന, സോ​ഫി​ന്‍ ജോ​ണ്‍, സു​ധാ​ക​ര​ന്‍ പി​ള്ള എ​ന്നി​വ​രെ എ​സ്‌​ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ 304 എ ​വ​കു​പ്പു​പ്ര​കാ​രം മ​നഃ​പൂ​ര്‍​വമ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

ത​ല​ശേ​രി ടെ​മ്പി​ള്‍​ഗേ​റ്റ് ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ഓ​ഗ​സ്റ്റ് 14ന് ​രാ​വി​ലെ 10.30-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചൊ​ക്ലി, ത​ല​ശേ​രി സൗ​ത്ത്, ത​ല​ശേ​രി നോ​ര്‍​ത്ത് ഉ​പ​ജി​ല്ല​ക​ളി​ല്‍​ നി​ന്നു​ള്ള നൂ​റി​ലേ​റെ മ​ത്സ​രാ​ര്‍​ഥി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും എ​ഇ​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും നോ​ക്കി​നി​ല്‍​ക്കെ​യാ​ണ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ മു​ങ്ങിത്താഴ്ന്നത്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ ശേ​ഷ​മാ​ണ് മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച ദി​വ​സം ത​ന്നെ യാ​തൊ​രു സു​ര​ക്ഷ​യു​മൊ​രു​ക്കാ​തെ നി​റ​ഞ്ഞു​ക​വി​ഞ്ഞ ആ​ഴ​മേ​റി​യ കു​ള​ത്തി​ല്‍ നീ​ന്ത​ല്‍ മ​ല്‍​സ​രം സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഫ​യ​ര്‍​ ഫോ​ഴ്‌​സി​നെ​യോ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ നീ​ന്തു​ന്ന​തി​നി​ട​യി​ല്‍ മൂ​ന്നു​പേ​ര്‍ ഒ​രേ ലൈ​നി​ല്‍ മു​ന്നേ​റു​ക​യും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഹൃ​ത്വി​ക് രാ​ജ് മു​ങ്ങി​ത്താ​ഴു​ക​യു​മാ​യി​രു​ന്നു.

മ​ത്സ​രം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്ന ഒ​രു ര​ക്ഷി​താ​വ് കു​ട്ടി മു​ങ്ങി​ത്താ​ഴു​ന്ന​തു ക​ണ്ട് ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ് ത​ല​ശേ​രി​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. എന്നാൽ ഇവർക്ക് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സ്കൂബ ഡൈവിംഗ് സംഘത്തിലെ വിദഗ്ധർ എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കിയിരുന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ വ്യാ​പാ​രി​യാ​യ കോ​ടി​യേ​രി പാ​റാ​ലി​ലെ കാ​ഞ്ഞി​ര​മു​ള്ള​പ​റ​ന്പി​ല്‍ കെ.​രാ​ജേ​ഷ് -മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മരിച്ച ഹൃത്വിക്.

Related posts