കോതമംഗലം: കോതമംഗലം നഗരത്തിലെ ഒരു ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറിൽ കയറിയ നീർക്കോലി പാമ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കി.
ഒരു പാമ്പ് കയറിപോകുന്നത് കണ്ടതായി എടിഎം കൗണ്ടറിലെത്തിയവർ ബാങ്കില്‍ അറിയിച്ചതിനെ തുടർന്ന് രണ്ട് മണിക്കൂറോളം എടിഎം അടച്ചിട്ടു. എന്ത് പാമ്പാണെന്നോ വലുപ്പം എത്രയാണെന്നോ വ്യക്തതയില്ല.
പുറത്തുനിന്നും നോക്കുമ്പോള്‍ പാമ്പിനെ കാണാതായതോടെ മെഷ്യന് അകത്തേക്ക് കടന്നിരിക്കാം എന്ന് അധികൃധരും സംശയിച്ചു.
പിന്നീട് മൂവാറ്റുപുഴയില്‍ നിന്നും പാമ്പ് പിടുത്തക്കാരനെ വളിച്ചുവരുത്തി പരിശോധിച്ച് നീര്‍ക്കോലി കുഞ്ഞിനെ മെഷീന്റെ പിന്‍ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. പാന്പിനെ മാറ്റിയ ശേഷം എടിഎം കൗണ്ടര്‍ ഇടപാടുകാര്‍ക്കായി തുറന്നുകൊടുത്തു.