എടത്വ: നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് നീര്‍നായയുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്-രേഷ്മ ദമ്പതികളുടെ മകന് വിനായകനാണ് (9) നീര്‍നായയുടെ കടിയേറ്റത്.
തലവടി മരങ്ങാട്ടുമഠം കടവില്‍ മാതാവിനും സഹോദരന് വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വിനായകിന്റെ കാലിലും ഏണിനുമാണ് നീര്‍നായ കടിച്ചത്.
വിനായക് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞവര്‍ഷം നിരവധി ആളുകള്‍ക്കു നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.