കൊല്ലം : ആയൂരിലെ സ്വകാര്യ കോളജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ വിദ്യാർഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
അടുത്തമാസം നാലിനാണ് വീണ്ടും പരീക്ഷ എഴുതാനുള്ള അവസം നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അവർ നിയമനടപടികൾ നേരിടുകയാണ്.
സംഭവം വിവാദമായതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇത് സംബന്ധിച്ച് കോളജിലെത്തി വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തിരുന്നു.
അവരെല്ലാംതന്നെ പരീക്ഷ എഴുതാൻ വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാ ണ് അപമാനിതരായ വിദ്യാർഥിനികൾക്കെല്ലാം പരീക്ഷ എഴുതാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻ സി അവസരം നൽകുന്നത്.