കോഴിക്കോട്: മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) വിജ്ഞാപനമായി. എംബിബിഎസ്/ബിഡിഎസ് പ്ര വേശന പരീക്ഷ മെയ് ഏഴിന് നടക്കും. സിബിഎസ്ഇ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം . ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നമ്പറും ആവശ്യമാണ്. ജനറൽ, ഒബിസി വിഭാഗങ്ങള്‍ക്ക് 1,400 രൂപയും എസ്.സി/എസ്.ടി, ഒബിസി വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടതൽ വിവരങ്ങൾക്ക് www.cbseneet.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.