കൊല്ലം: നീറ്റ് പരീക്ഷ എഴുതിയവരെകൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളെ പരിശോധിച്ചത് മുന്‍പരിചയം ഇല്ലാത്തവരെന്നു പോലീസ്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതല ഏല്‍പ്പിച്ച തിരുവനന്തപുരത്തെ ഏജന്‍സി ജോലി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു.
നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധനാ ചുമതല ഏല്‍പ്പിച്ചത് സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെയാണ്. സ്ഥാപനം കരുനാഗപള്ളി സ്വദേശിക്ക് ജോലി കൈമാറി. ഇയാള്‍ ഈ ചുമതല സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
പത്ത് പേരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ഇവരാരും തന്നെ ഇതില്‍ മുന്‍ പരിചയം ഇല്ലാത്തവരായിരുന്നു. മുന്‍പരിചയം ഇല്ലാത്തവര്‍ പരിശോധന നടത്തിയതാണ് വിഷയം കൈകാര്യം ചെയ്തതില്‍ പിഴവ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.