പ​രീ​ക്ഷ ദി​വ​സം കോ​വി​ഡ് ഇ​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക്ക​ണം; നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷകൾക്കുള്ള സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ൾ ത​യാ​റാ​യി; കൂടുതൽ നിബന്ധനകൾ അറിയാം…


ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ ഏ​കീ​കൃ​ത പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നീ​റ്റ്, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ജെ​ഇ​ഇ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​നു​ള്ള സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ൾ ത​യാ​റാ​യി. പ​രീ​ക്ഷ ദി​വ​സം കോ​വി​ഡ് ഇ​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) അ​റി​യി​ച്ചു.

പ​നി​യോ, ഉ​യ​ർ​ന്ന താ​പ​നി​ല​യോ ഉ​ള്ള​വ​രെ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ മു​റി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രീ​ര പ​രി​ശോ​ധ​ന ഉ​ണ്ടാ​കി​ല്ല. പ​രീ​ക്ഷ ഹാ​ളി​ൽ ഫേ​സ് മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. 11 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്താ​തി​രു​ന്ന​തു​കൊ​ണ്ട് രാ​ജ്യ​ത്തി​നു ന​ഷ്ട​വു​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു അ​ധ്യ​യ​ന​വ​ർ​ഷം ന​ഷ്ട​മാ​കു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment