പൂമരത്തിൽനിന്ന് കുങ്ഫു മാസ്റ്ററിലേക്കുള്ള ദൂരം രണ്ടു വർഷം എന്നു വേണമെങ്കിൽ പറയാം.
അവിടെനിന്ന് പാപ്പനിൽ എത്താൻ ഒന്നര വർഷം. മനഃപൂർവം സംഭവിച്ചതല്ല ഇടവേള .
പൂമരം റിലീസ് ചെയ്യുന്നതിന് മുൻപ് കുങ് ഫു മാസ്റ്ററിനുവേണ്ടി ആയോധനകലകളുടെ പരിശീലനം ആരംഭിച്ചു.
ഒന്നര വർഷത്തെ പരിശീലനം . കുങ്ഫുവിലോ അയോധന കലകളിലോ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല.
കിക് ബോക്സിംഗിലായിരുന്നു തുടക്കം. പിന്നെ തായ് കൊണ്ടയിലും ജൂഡോ ആന്റ് കരാട്ടേയിലും മൂന്നു മാസം വീതം പരിശീലനം.
ഒന്നിലും പ്രാവീണ്യമില്ലാത്തതിനാൽ പരിചയ സമ്പന്നത നേടിയവരെപോലെ മാറാൻ വേണ്ട തയാറെടുപ്പിന് സമയം വേണ്ടി വന്നു.
തായ്കൊണ്ടയിലും വുഷുവിലുംകൂടുതൽ മുഴുകി. ആയോധന കലകളിൽ മാസ്റ്റേഴ്സ് നേടിയവരോടൊപ്പമായിരുന്നു പരിശീലനം.
കുങ് ഫു മാസ്റ്ററുടെ ചിത്രീകരണത്തിനിടെ കൈ കുത്തി വീണു പരിക്കേറ്റു. എനിക്ക് വേണ്ടി ക്രൂ കാത്തിരുന്നപ്പോൾ വിഷമം തോന്നി.
വേണ്ട വിധത്തിൽ ചികിത്സയും വിശ്രമവും എടുക്കാതെ അഭിനയിച്ചു പൂർത്തിയാക്കി.
-നീത പിള്ള