മൂവാറ്റുപുഴ: ആമ്പലിനോടും താമരയോടും ഏറെ ഇഷ്ടമുള്ള നീതു സുനീഷ് കോവിഡ് വ്യാപന കാലത്ത് പുത്തന്‍ സംരംഭത്തിന് തുടക്കം കുറിച്ചത് നാടിന് മാതൃകയായി.
ഹൈബ്രിഡ് ഇനം താമരകള്‍ കൊണ്ടുവന്ന് മുറ്റത്തും മട്ടുപ്പാവിലും വളര്‍ത്തി. ജലസസ്യങ്ങളുടെ വളര്‍ത്തല്‍ ആദായകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ വീട്ടമ്മ.
100ല്‍ അധികം ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിന്റെ പക്കലുണ്ട്. ലേഡിബിംഗ്ലി, റെഡ് പിയോനി, പിങ്ക് ക്ലൗഡ്, ബുദ്ധ സീറ്റ്, അമിരികമെലിയ, ലിറ്റില്‍ റെയിന്‍, മിറക്കിള്സ്നോവെറ്റ്, പീക്ക് ഓഫ് പിങ്ക് തുടങ്ങി അപൂര്‍വ ഇനം ജല റാണികള്‍ നീതുവിന്റെ കൈവശമുണ്ട്.
താമരയുടെയും ആമ്പലിന്റെയും കിഴങ്ങുകളുടെ വിപണനം നല്ല നിലയില്‍ നടക്കുന്നുണ്ട്. 500 രൂപ മുതല്‍ 15000 രൂപ വരെ വില വരുന്ന ജലസസ്യങ്ങളുടെ ശേഖരമാണ് നീതുവിനുള്ളത്.
മൂവാറ്റുപുഴ വരകുകാലായില്‍ വിജയന്റെയും ലീലയുടെയും മകളാണ് നീതു. ഭര്‍ത്താവ് പി.എസ്.സുനീഷ് പശ്ചിമബംഗാള്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് ജീവനക്കാരനാണ്.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസിക്ക് സമീപമുള്ള നീതുവിന്റെ ഉദ്യാന കൃഷിയിടം മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം, ഭാര്യ ആഗി മേരി അഗസ്റ്റിന് എന്നിവര്‍ സന്ദര്‍ശിച്ചു.
ആയുര്‍വേദ അനുബന്ധ ചികിത്സക്ക് താമരയുമായി ബന്ധമുള്ളതിനാല്‍ നീലത്താമര അന്വേഷിച്ച് ഡോക്ടർ ആഗി മേരി അഗസ്റ്റില്‍ ഒടുവില്‍ എത്തിയത് നീതുവിന്റെ അടുക്കലായിരുന്നു.