തായ്പേയ്: തായ്വാൻ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മലയാളി താരം യു. നീതുവിന് വെള്ളി. 1500 മീറ്ററിലാണ് നീതു വെള്ളി കരസ്ഥമാക്കിയത്. ചങ്ങനാശേരി അസംപ്ഷൻ കോളജ് അവസാന വർഷം ഡിഗ്രി വിദ്യാർഥിയാണ്. 5,000 മീറ്ററിലും നീതു മത്സരിക്കുന്നുണ്ട്. 4:43.40 സെക്കൻഡിലാണ് നീതു 1,500 മീറ്റർ പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ 5000, 10000 മീറ്ററുകളിൽ റിക്കാർഡ് കുറിച്ചിരുന്നു. വിനയചന്ദ്രനാണ് നീതുവിന്റെ പരിശീലകൻ.