ചേർത്തല: സഹോദരിയുടെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെ ത്തി.
കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തളിശേരിതറ ഉല്ലാസിന്റെയും സുവർണയുടെയും മകൾ ഹരികൃഷ്ണ(25)യെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക നഴ്സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്.
സംഭവത്തിനു ശേഷം കാണാതായ സഹോദരീ ഭര്‍ത്താവിനെ പോലീസ് പിടികൂടി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷി (ഉണ്ണി-35)നെ വാരനാട് ചെങ്ങണ്ടയിലുള്ള അകന്ന ഒരു ബന്ധുവീട്ടിൽ നിന്നും പട്ടണക്കാട് സിഐ യുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം ആറോടെ പട്ടണക്കാട് സിഐ ആർ.എസ് ബിജുവിന്റെ നേതൃത്വത്തിൽ രതീഷ് ഒളിവിലായിരുന്ന വീട് വളയുകയായിരുന്നു.
പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച രതീഷിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് സിഐ ആർ.എസ്. ബിജു പറഞ്ഞു.
ഹരികൃഷ്ണയുടെ സഹോദരി നീതുവിന്റെ ഭർത്താവാണ് രതീഷ്. നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. രതീഷിന്റെ വീട്ടിൽ നിന്നും ഒരുകിലോമീറ്റർ മാത്രം അകലെയാണ് ഹരികൃഷ്ണയുടെ വീട്.
നീതുവിനു വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. വെള്ളിയാഴ്ച 6.45ന് മെഡിക്കൽ കോളജിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ.
ചേർത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ട ുവരികയിയിരുന്നു. രാത്രി 8.30 കഴിഞ്ഞിട്ടും യുവതി സ്വന്തം വീട്ടിലെത്താതെയായതോടെയാണ് വീട്ടുകാർ അന്വേഷണം നടത്തിയത്.
തുടർന്ന് ശനിയാഴ്ച പുലർച്ചെ പട്ടണക്കാട് പോലീസിൽ കാണാതായെന്ന പരാതിയും നൽകി. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ അടച്ചിട്ടിരുന്ന രതീഷിന്റെ വീടു തുറന്നു നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയോടു ചേർന്ന മുറിയിൽ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചുണ്ടിൽ ചെറിയ മുറിവൊഴിച്ചാൽ പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന.
ചെരുപ്പു ധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിലും മണലും കണ്ടെ ത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനയ്ക്കുശേഷം പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറും.