തൃശൂർ: നിറ്റ ജലാറ്റിൻ കന്പനിയിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് കാത്സ്യം ക്ലോറൈഡ് കലർന്ന മലിനജലം ഒഴുക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം തീരുമാനിച്ചു.
സമാനമായ ഫാക്ടറികൾ ഉപ്പുകലർന്ന വെള്ളംകടലിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതിനാൽ പുഴയുടെ തീരുത്തുകൂടി പൈപ്പ് ലൈൻ സ്ഥാപിച്ച് ജലം ഒഴുക്കാൻ സംവിധാനമുണ്ടാക്കണമെന്ന് യോഗം തീരുമാനിച്ചു. മന്ത്രി എ.സി .മൊയ്തീനും യോഗത്തിൽ പങ്കെടുത്തു.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുളള പഠനം നടത്താൻ കെഎസ്ഐഡിസിയെയും നിറ്റ ജലാറ്റിൻ കന്പനിയെയും യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ, വ്യവസായ സെക്രട്ടറി ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുത്തു.