സംവിധായകന് ദിപിന് ദാസ് കേരളത്തില്‍ നിന്നും കട്ടും ആക്ഷനും ഒക്കെ പറഞ്ഞു. അതിനനുസരിച്ച് അരവിന്ദും അഞ്ജനയും പര്വണേന്ദുവും ബഞ്ചി എന്ന നായക്കുട്ടിയും ഒക്കെ അമേരിക്കയിൽ അഭിനയിച്ചു.
കോവിഡ് കാലത്തെ മീറ്റിംഗുകളെല്ലാം വെര്‍ച്വല്‍ ആയപ്പോള്‍ സംവിധാനവും കഴിയുമെന്നു കാട്ടിയ ഹ്രസ്വ ചിത്രം “നീയും ഞാനും’ നവമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ചിത്രം യുട്യൂബിൽ കണ്ടത്.
ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തില്‍ ഒരുമിനിറ്റ് വരുന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ആർ സൂരജ് സംഗീത നിർവഹിച്ച ഗാനം എഴുതിയത് പ്രസാദ് ഗോപിനാഥാണ്. ആലാപനം ജി.എസ്.അരുൺ.
കൊളംബസില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ലോഞ്ചിംഗ് നടത്തിയത് വാവ സുരേഷാണ്.