തന്റെ മുന്‍ കാമുകനെതിരേ ആഞ്ഞടിച്ച് ഗായിക നേഹ കാക്കര്‍ രംഗത്ത്. തങ്ങളുടെ പ്രണയബന്ധം തകരാന്‍ കാരണം നേഹയുടെ പിടിവാശികളാണെന്ന് മുന്‍ കാമുകന് ഹിമാന്‍ഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേഹ തന്നെ കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റിടുന്നതായും ഹിമാന്‍ഷ് പരാതി പറഞ്ഞിരുന്നു.
ടലിവിഷന്‍ ഷോകളില്‍ പൊട്ടിക്കരയുകയും വിഷാദം മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് താനാണ് കുറ്റക്കാരന്‍ എന്നാണ് ജനം വിചാരിക്കുന്നതെന്നാണ് ഹിമാന്‍ഷ് പറയുന്നത്. ഇതിനെതതിരെയാണ് നേഹ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
തന്റെ പുതിയ പോസ്റ്റിലാണ് നേഹ കാമുകനെതിരേ അഞ്ഞടിച്ചത്. ഒരു കൊച്ചുപെണ്കുട്ടിക്കൊപ്പമുള്ള നൃത്തം പങ്കുവച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റില്‍ ആരെയും പേരെടുത്തു പരാമര്‍ശിക്കുന്നുമില്ല. എന്റെ പ്രവൃത്തികള്‍ നല്ലതാണ്. അതുകൊണ്ടുതന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്- നേഹ പറയുന്നു. എന്റെ കര്‍മഫലം ഞാന്‍ അനുഭവിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.
എന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിനു ശ്രമിച്ചാല്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ… ഞാന്‍ വാ തുറന്നാല്‍ പലര്‍ക്കും മാപ്പു പറയേണ്ടിവരും. നിങ്ങളുടെ അച്ഛനെയും അമ്മയെയും സഹോദരിയേയുമെല്ലാം ഞാന്‍ ഇവിടെ കൊണ്ടുവരും എന്നും മറക്കരുത്. ഞാനാണ് വില്ലന്‍ എന്ന മട്ടിലുള്ള പ്രചാരണം ഒന്നും വേണ്ട. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അവസാനത്തെ മുന്നറിയിപ്പ്. എന്റെ അടുത്തേക്ക് ഇനി വരാന്‍ നോക്കേണ്ട. എന്നെപ്പറ്റിയുള്ള സംസാരവും വേണ്ട… ഇതാണ് കടുത്ത ഭാഷയിലുള്ള നേഹയുടെ പോസ്റ്റ്.
ബന്ധം പിരിയാനുള്ള തീരുമാനം നേഹയുടേതായിരുന്നുവെന്നും അവയൊന്നും വിശദീകരിക്കാന്‍ താന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ലെന്നും നേഹയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഹിമാന്‍ഷ് പറഞ്ഞു. ആദ്യമൊക്കെ പ്രതികരിക്കാന്‍ താനും തീരുമാനിച്ചുവെങ്കിലും ഒരിക്കല്‍ സ്നേഹിച്ച പെണ്‍കുട്ടിയ്ക്കെതിരേ എന്തെങ്കിലും പറയാന്‍ തന്റെ ഹൃദയം അനുവദിക്കുന്നില്ലെന്നും ഹിമാന്‍ഷ് പറയുന്നു.
നേഹയെ പ്രണയിച്ചതിലൂടെയാണ് താന്‍ പ്രശസ്തനായതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നാലു സിനിമകളില്‍ അഭിനയിക്കുകയും അത്യാവശ്യം പണമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹിമാന്‍ഷ് പറയുന്നു.
സത്യത്തില്‍ പ്രണയത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ യാത്രകളിലായിരുന്നു. ജോലി ചെയ്യുന്നതേ ഉണ്ടായിരുന്നില്ല. പല ജോലികളും ഞാന്‍ അക്കാലത്ത് ഒഴിവാക്കുകയും ചെയ്തു. ഹിമാന്‍ഷ് പറയുന്നു. ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഹിമാന്‍ഷും നേഹയും 2018 ഡിസംബറിലാണ് വേര്‍പിരിഞ്ഞത്.
മ്യൂസിക്കല്‍ റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലില്‍ ജഡ്ജാണ് നേഹ. ഇതിനിടെ ഷോയിലെ മത്സരാര്‍ഥി നേഹയെ ബലമായി ചുംബിച്ചത് വിവാദമായിരുന്നു. ഇപ്പോള്‍ ഷോയുടെ അങ്കറും ഗായകനുമായ ആദിത്യ നാരായണെ നേഹ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സംസാരവും ഉണ്ട്. പ്രശസ്ത ഗായകന് ഉദിത് നാരായണിന്റെ മകനാണ് ആദിത്യ.