എട്ടുവര്‍ഷം പകയോടെ കാത്തിരുന്നു, കിട്ടിയ അവസരത്തില്‍ പകയെല്ലാം തീര്‍ത്തു, നേഹയുടെ കൊലപാതകത്തിനു കാരണം മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് റദ്ദാക്കിയത്, ഒരു പ്രതികാരക്കൊലയുടെ അണിയറക്കഥ

പഞ്ചാബിലെ ഡ്രഗ് ഇന്‍സ്‌പെക്ടറായ ഡോ.നേഹാ ഷൂറിയുടെ കൊലപാതകം രാജ്യം ഞെട്ടലോടെയാണ് കണ്ടത്. ബല്‍വീന്ദര്‍ എന്നയാള്‍ നേഹാ ഷൂറിയുടെ ഓഫീസിലെത്തി അവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബല്‍വിന്ദറെ ജീവനക്കാര്‍ തടഞ്ഞു നിറുത്തി. എന്നാല്‍ പൊലീസ് എത്തുന്നതിന് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവര്‍ഷം നീണ്ട പകയുടെ കഥ പുറത്ത് വന്നത്.

ഈ കൊലയ്ക്കു പിന്നിലൊരു പ്രതികാര കഥയുണ്ട്. 2009-ല്‍ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകള്‍ ബല്‍വീന്ദറിന്റെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോറിന്റെ ഡ്രഗ്‌സ് ലൈന്‍സ് ഡോക്ടര്‍ നേഹ നിഷ്‌ക്രിയമാക്കി. അന്നു തുടങ്ങിയതാണ് ബല്‍വിന്ദറിന് നേഹയോട് അടങ്ങാത്ത പക. മാര്‍ച്ച് ഒമ്പതിന് നിയമപരമായ രീതിയില്‍ തന്നെ അയാള്‍ തോക്ക് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു.

ഒടുവില്‍ വെള്ളിയാഴ്ച ദിവസം നേഹയുടെ ഓഫീസ് മുറിയിലെത്തി. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു. നേഹയുടെ ഓഫീസിലേക്ക് അല്‍പം കഴിഞ്ഞപ്പോഴേക്കാണ് ബല്‍വിന്ദര്‍ എത്തിയത്. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാള്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്തതും വെടിയുതിര്‍ത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തല്‍ക്ഷണം നേഹ ക്യാബിനില്‍ മരിച്ചു വീണു.

Related posts