പലരും സോഷ്യൽ മീഡിയയിൽ തന്റെ പേരുപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നുവെന്ന ആരോപണവുമായി നടി നേഹ സക്സേന. തന്റെ സുഹൃത്താണ് ബന്ധുവാണ് എന്നൊക്കെ പറഞ്ഞ് ചിലർ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടെന്നും ഇത്തരക്കാരെ വിശ്വസിക്കരുതെന്നുമാണ് നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കസബ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നേഹ ഇപ്പോൾ പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിൽ നായികയാണ്.