കുറ്റപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ആളാണ് ഞാന്‍. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടത് സ്ത്രീകളാണ്.
സ്ത്രീകള്‍ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസിലാക്കി.
ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ.
സ്ത്രീകള്‍ എന്നും താഴ്ന്നുനില്ക്കണം അല്ലെങ്കില്‍ അവളെ ഒതുക്കണം എന്ന ചിന്താഗതി. ഒരു പെണ്ണിന് എന്നും അവള് മാത്രമേ ഉള്ളൂ, അതാണ് സത്യം.
നമ്മള് സ്ത്രീകള്‍ മനസിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള് സ്വന്തമായി ഇറങ്ങിത്തിരിക്കണം…
എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്റെ വോയ്സിന്…
അതുകൊണ്ട് നമ്മള് സ്ത്രീകള്‍ ശബ്ദമുയര്‍ത്തി നമുക്കുവേണ്ടി നിലകൊള്ളണം.
-നേഹ റോസ്