മരട്: ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ 18 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പോലീസ്.
മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യയെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
മൂക്കിലും വായിലും പഞ്ഞി നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ച് തലയും മുഖവും പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടി കഴുത്തില്‍ കുരുക്കുമിട്ട് കിടക്കയില്‍ കിടക്കുന്ന നിലയിലായിരുന്നു.
പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും കുട്ടി മരിച്ചു കിടന്ന രീതിയാണ് ദുരൂഹതയുണര്‍ത്തുന്നത്.
ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളു. ഇന്ന് ഉച്ചയോടെ റിപ്പോര്‍ട്ട് കിട്ടുമെന്ന് പോലീസ് അറിയിച്ചു.
കുട്ടിയുടെ മൃതദേഹം ഇന്നലെ പുത്തന്‍കുരിശ് സഭാ സെമിത്തേരിയില്‍ സംസ്കരിച്ചു. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും സഹോദരിയും ഒട്ടേറെ തവണ വിളിച്ചു.
എന്നിട്ടും എഴുന്നേല്‍ക്കാതായതോടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നയാളെ വിളിച്ചു കൊണ്ടു വന്നു വാതില്‍ ചവിട്ടിപൊളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്.