ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയന്‍ ബൗളര്‍ എന്ന റിക്കാര്‍ഡ് ആശിഷ് നെഹ്റയ്ക്ക്. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് നെഹ്റ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
ബംഗളൂരു താരം ശ്രീനാഥ് അരവിന്ദിനെ ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ടാണ് നെഹ്റ ഈ അപൂര്‍വ നേട്ടത്തിലെത്തിയത്. രണ്ടു വിക്കറ്റുകളാണ് നെഹ്റ ഈ മത്സരത്തില്‍ നേടിയത്. 83 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 23.4 ശരാശരിയില്‍ ആണ് നെഹ്റ 100 വിക്കറ്റ് തികച്ചത്. 7.78 ആണ് നെഹറയുടെ എക്കണോമി റൈറ്റ്.
10 സീസണ് എത്തുമ്പോള്‍ നെഹ്റ ഇതിനോടകം അഞ്ച് ടീമുകളില്‍ നെഹ്റ കളിച്ചു. മുംബൈ ഇന്ത്യന്‍സിലായിരുന്നു തുടക്കം തുടര്‍ന്ന് ഡല്‍ഹി ഡയര്‍ ഡെവിള്സിലുംം ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഒടുവില്‍ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടിയും കളിച്ചു.
കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പരിക്ക് അലട്ടിയിരുന്ന നെഹ്റയ്ക്ക് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സഹീര്‍ഖാനാണ് നെഹ്റയുടെ പിന്നിലുളള മറ്റൊരു ഇടംകൈയന്‍ ബൗളര്‍. 89 മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റാണ് സഹീറിന്റെ സമ്പാദ്യം. പത്താം സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനാണ് സഹീര്‍.
ഐപിഎലിലെ ആദ്യ മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഹൈദരാബാദ് 35 റണ്‍സിന് ജയിച്ചിരുന്നു. യുവരാജിന്റേയും ഹെന് റിക്സിന്റേയും അര്‍ധ സെഞ്ചുറി മികവില്‍ 207 റണ്‍സ് അടിച്ചു കൂട്ടിയ ഹൈദരാബാദിനെതിരേ ഹംഗളൂരു 172 റണ്‍സിനു പുറത്തായി.