സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനും ബഹുമാന്യനുമാണ് ജവഹര്‍ലാല്‍ നെഹ്‌റു.എപ്പോഴും യോഗ്യമായും മാന്യമായും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് നെഹ്‌റു എപ്പോഴും ശ്രദ്ധിച്ചിരുന്നു.അദ്ധേഹത്തിന്റെ മകള്‍ ഇന്ദിരയും സമൂഹത്തില്‍ വൃത്തിയായും ഭംഗിയായും പ്രത്യക്ഷപ്പെടുന്നതില്‍ കണിശക്കാരിയായിരുന്നു.
നെഹ്‌റുവിന്റെ ഈ സൗന്ദര്യബോധത്തിന് തെളിവാകുന്ന കത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ കറങ്ങുന്നത്. നെഹ്‌റു തന്റെ 21ാം വയസില്‍ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന് അയച്ചതാണ് ഈ കത്ത്. കത്തിലെ വിഷയമാണ് ചര്‍ച്ചാവിഷയം. “എന്റെ മുടിയുടെ കാര്യത്തില്‍ വലിയ പുരോഗതി ഒന്നും തന്നെയില്ല. മറിച്ച് കൂടുതല്‍ വഷളാവുകയാണ്. ഇതിനോടകം രണ്ടു തവണ ഡോക്ടറെ കണ്ടു. ഒന്നുകൂടി പോകേണ്ടി വരും. പൊഴിഞ്ഞ മുടി തിരിച്ചുകിട്ടാന്‍ വഴിയൊന്നും ഇല്ലെന്നറിയാം. ഇപ്പോള്‍ ഉള്ള മുടി നിലനിര്‍ത്തുക എന്നതാണ് ആവശ്യം. പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ച് മടുത്തു. പുതിയ എന്തെങ്കിലും എണ്ണ കിട്ടിയാല്‍ എനിക്കയക്കണം.
ഈ പ്രശ്‌നത്തിനു വേണ്ടി ചെലവഴിച്ച സമയം മറ്റെന്തിനെങ്കിലും വേണ്ടി ചെലവഴിച്ചാല്‍ മതിയായിരുന്നു എന്നു തോന്നുന്നു..”. ഇങ്ങനെ നീളുന്നു യുവാവായ നെഹ്‌റുവിന്റെ കുട്ടി പരാതികള്‍. കത്ത് ഓണ്‍ലൈനില്‍ എത്തിയതുമുതല്‍ വായനക്കാര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ഉള്ള പ്രശ്‌നമായതിനാല്‍ നെഹ്‌റുവിന്റെ കത്ത് എന്നതില്‍ നിന്ന് മാറി മുടികൊഴിച്ചില്‍ എങ്ങനെ തടയാം എന്നതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.