ആലപ്പുഴ: . 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. 2017ന് ശേഷം ആദ്യമായാണ് നെഹ്റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണരംഗത്തു വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിനു പുറത്തേക്കും പ്രചാരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സ്പോണ്സര് ചെയ്യാനായി ഇത്തവണ എത്തിയിട്ടുണ്ട്.
മൂലം വള്ളംകളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നിയന്ത്രണവും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണമുണ്ടാകും.
രാവിലെ 11ന് മത്സരം ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക.
വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.