ന​ട​പ്പാ​ലം ഫി​നി​ഷിംഗി​ലേ​ക്ക്… നെ​ഹ്‌​റു​ട്രോ​ഫി വാ​ര്‍​ഡു​കാ​ര്‍​ക്ക് ഇനി ന​ഗ​ര​ത്തി​ലേ​ക്കു ന​ട​ന്നു​വ​രാം


ആ​ല​പ്പു​ഴ: നെ​ഹ്‌​റു​ട്രോ​ഫി സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റിലെ ന​ട​പ്പാ​ലം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ര​ള​കം-​നെ​ഹ്‌​റു ട്രോ​ഫി വാ​ര്‍​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് അ​മൃ​ത് വ​ണ്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം.

പു​ന്ന​മ​ട കാ​യ​ലി​ലൂ​ടെ​യു​ള്ള പു​ര​വ​ഞ്ചി യാ​ത്ര​യെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ സ്റ്റീ​ല്‍ ഫാ​ബ്രി​ക്കേ​ഷ​നി​ലാ​ണ് ന​ട​പ്പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. 61 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. 3,50,95,781 രൂ​പ​യാ​ണ് ചെ​ല​വ്. നി​ല​വി​ല്‍ 80 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പൈ​ലിം​ഗ്, പൈ​ല്‍ ക്യാ​പ്, കോ​ളം, ബീം ​പ്ര​വൃത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.

സ്റ്റീ​ല്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ പ്ര​വൃ ത്തി​ക​ള്‍ ന​ട​ത്തി സ്റ്റീ​ല്‍ സ്ട്ര​ക്ച​ര്‍ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് സ്ഥാ​പി​ച്ചു​ ക​ഴി​ഞ്ഞു. പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നു​ള്ള പ​ടി​ക​ള്‍, പ്ലാ​റ്റ്‌​ഫോം, വൈ​ദ്യു​തി​വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍ എ​ന്നീ പ്ര​വൃ ത്തി​ക​ളാ​ണ് ന​ട​ത്താ​നു​ള്ള​ത്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മു​ഴു​വ​ന്‍ പ്ര​വൃത്തി​ക​ളും പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ന​ഗ​ര​ത്തി​ല്‍നി​ന്നും ഒ​റ്റ​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന നെ​ഹ്‌​റു ട്രോ​ഫി വാ​ര്‍​ഡ് നി​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പു​തി​യ ന​ട​പ്പാ​ലം പ​രി​ഹാ​ര​മാ​കും.

Related posts

Leave a Comment