കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ പി.വി. പുഷ്പജയ്ക്കെതിരെ ഒരു വിഭാഗം വിദ്യാർഥികൾ ആദരാഞ്ജലികളർപ്പിച്ച് പോസ്റ്ററുകൾ പതിക്കുകയും പടക്കംപൊട്ടിച്ചു ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുമെന്നു സൂചന.
കഴിഞ്ഞ ദിവസം കോളജിൽ പ്രിൻസിപ്പലിനു യാത്രയയപ്പു പരിപാടി നടന്നിരുന്നു. ഈ സമയത്താണ് ഒരുസംഘം വിദ്യാർഥികൾ ’ആദരാഞ്ജലി’ പോസ്റ്റർ പതിച്ചു പടക്കംപൊട്ടിച്ച് ഗുരുനിന്ദ നടത്തിയത്. വിഷയം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായതോടെ പോലീസിനു കേസെടുക്കാതെ മറ്റു നിർവാഹമൊന്നുമില്ലാത്ത സ്ഥിതിയായിരിക്കുകയാണ്.