തിത്തിത്താരാ തിത്തിത്തൈ… നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി

കോ​ട്ട​യം: നെ​ഹ്റു​ട്രോ​ഫി വ​ള​ളം​ക​ളി കാ​ണാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. നെ​ഹ്റു​ട്രോ​ഫി വ​ള​ളം ക​ളി​യു​ടെ ആ​വേ​ശം അ​നു​ഭ​വി​ച്ച​റി​യാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര ചെ​യ്ത് ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന കാ​യ​ല്‍ ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

വ​ള​ളം​ക​ളി​യു​ടെ ടി​ക്ക​റ്റ് സ​ഹി​ത​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം ചാ​ര്‍​ട്ടേ​ഡ് ബ​സ് ഒ​രു​ക്കി നെ്ഹ്‌​റു​ട്രോ​ഫി​യു​ടെ 1500(റോ​സ് കോ​ര്‍​ണ​ര്‍), 500 (വി​ക്ട​റി ലൈ​ന്‍) എ​ന്നീ കാ​റ്റ​ഗ​റി​യി​ലാ​ണ് പ്ര​വേ​ശ​നം.

മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ല്‍ നേ​രി​ട്ട് എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി വ​ള​ളം ക​ളി കാ​ണാ​ന്‍ പാ​സ് എ​ടു​ക്കു​വാ​ന്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

100, 200, 400, 500, 1500, 2500, 3000 രൂ​പ വ​രെ​യു​ള​ള എ​ല്ലാ ത​രം പാ​സു​ക​ളും ഈ ​ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ നി​ന്നും ല​ഭ്യ​മാ​കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​ക​ളും കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ടി​ക്ക​റ്റ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്.

9846475874 എ​ന്ന ന​മ്പ​റി​ലേ​ക്ക് പേ​ര്, ഏ​ത് കാ​റ്റ​ഗ​റി​യി​ലു​ള​ള പാ​സ്, എ​ത്ര പേ​ര്‍​ക്ക് എ​ന്ന വി​വ​രം വാ​ട്ട്സ് ആ​പ്പ് മെ​സേ​ജ് ആ​യി അ​യ​ച്ച് ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലെ ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ ക്യൂ ​ആ​ര്‍ കോ​ഡി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​ച്ചാ​ലും ടി​ക്ക​റ്റ് ല​ഭി​ക്കും. ഈ ​ടി​ക്ക​റ്റു​ക​ള്‍ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന ഓ​ഗ​സ്റ്റ് 10ന് ​ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ കൗ​ണ്ട​റി​ല്‍ നി​ന്ന് കൈ​പ്പ​റ്റി വ​ള്ളം​ക​ളി കാ​ണാ​ന്‍ സാ​ധി​ക്കും. 9846475874

Related posts

Leave a Comment