ജോലി കഴിഞ്ഞ് രാത്രിയില്‍ സ്കൂട്ടറില്‍ വന്ന യുവതിയ്ക്കു നേരെ അയല്‍വാസിയായ യുവാവിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ഏഴു മണിക്ക് മുണ്ടത്താനത്തു വച്ചാണ് സംഭവം. അയല്‍വാസിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മുണ്ടത്താനം വടക്കേറാട്ട് സിനാജ് (41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുമ്പോള്‍ യുവതിയ്ക്കു നേരെ ചാടി വീണ് യുവാവ് ! ചുരിദാര്‍ വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്തു; മുണ്ടത്താനത്തു നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
