എടത്വ: പുഞ്ചകൃഷിക്ക് അധിക വിത്തില്ല. വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തില്‍. പുഞ്ചകൃഷി സീസണ് അടുത്തതോടെ അനുവദനിയമായ വിത്തല്ലാതെ അധിക വിത്ത് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഏക്കറിന് 40 കിലോ വിത്താണ് സര്‍ക്കര്‍ വിതരണം ചെയ്യുന്നത്. ലഭ്യമാകുന്ന വിത്തിന്റെ കിളിര്പ്പ് കുറവും കാലാവസ്ഥ വ്യതിയാനം മൂലം വിത്ത് മുളയ്ക്കാത്തതിനാലും കര്‍ഷകര്‍ അധിക വിത്ത് വാങ്ങിയാണ് മുന്‍കാലങ്ങളില്‍ വിതച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം വരെ 42 രൂപ നിരക്കില്‍ അധിക വിത്ത് പാടശേഖരസമതി വഴി നല്‍കിയിരുന്നു. ഇക്കുറി വിത്ത് ക്ഷാമം വന്നതോടെ അധിക വിത്ത് നല്‍കേണ്ടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിതയിറക്കില് കിളിര്പ്പ് കുറയുന്ന പാടശേഖരങ്ങളില്‍ അധിക വിത്തിനായി കര്‍ഷകര്‍ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുകയാണ്.
ചില പാടശേഖരങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്ത് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അധിക വിത്ത് ലഭ്യമായിട്ടില്ല.കഴിഞ്ഞ കൃഷി സീസണില്‍ ഏക്കറിന് 20 കിന്റലില്‍ കൂടുതല്‍ വിളവ് ലഭിച്ചാല്‍ അധിക വിളവിന് സംസ്ഥാന സബ്സിഡി നല്‍കില്ലന്ന് കൃഷി വകുപ്പ് തീരുമാനം എടുത്തിരുന്നു. കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചു.
ഇക്കുറി വിത്തിന്റെ പേരിലാണ് കര്‍ഷകര്‍ക്കു പ്രഹരം ഏല്‍ക്കേണ്ടി വരുന്നത്. കിളിര്പ്പ് കുറഞ്ഞാല്‍ വിളവ് കുറച്ച് സംഭരണം 20 കിന്റലില്‍ ആക്കി ചുരുക്കാനുള്ള തീരുമാനമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ കഴിഞ്ഞവര്‍ഷം വരെ 42 രൂപ നിരക്കിലാണ് വിത്ത് നല്‍കിയിരുന്നത്.
അധിക വിത്ത് വിതരണത്തിന് സര്‍ക്കാര്‍ കടിഞ്ഞാണിട്ടതോടെ സ്വകാര്യ ഏജന്‍സികളുടെ വിത്തിന് വില കൂടാനും സാധ്യതയുണ്ടന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ പുഞ്ചകൃഷി സീസണ് ആരംഭിച്ചു. ഒട്ടുമിക്ക പാടങ്ങളിലും പ്രാരഭ നടപടിയായി പമ്പിംഗ് കഴിഞ്ഞ് പാടത്തെ പോള വാരലും വരമ്പ് പിടിക്കലും പൂര്‍ത്തിയായിട്ടുണ്ട്.
ചില പാടശേഖരങ്ങളില്‍ വിതയൊരുക്കിന് തയ്യാറാക്കിയ ശേഷം കള നശിപ്പിക്കാനായി വെള്ളം കയറ്റിമുക്കി. അധിക വിത്ത് ക്ഷാമം മൂലം മുക്കിയിട്ട പാടങ്ങള്‍ വീണ്ടും പമ്പിംഗ് ചെയ്യാനുള്ള പ്രവൃത്തി താമസിക്കുകയാണ്. സര്‍ക്കാര്‍ അധിക വിത്ത് ലഭ്യമാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.